റൂമിലെ പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായെടുത്തു, കാമുകന് അയച്ചുകൊടുത്തു; ഡോക്ടറും കാമുകിയും അറസ്റ്റിൽ

Published : Sep 27, 2022, 05:18 PM IST
റൂമിലെ പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായെടുത്തു, കാമുകന് അയച്ചുകൊടുത്തു; ഡോക്ടറും കാമുകിയും അറസ്റ്റിൽ

Synopsis

ഒരു ദിവസം വീഡിയോ കോൾ ചെയ്യുമ്പോൾ ഹോസ്റ്റലിലെ പെൺകുട്ടികളെ കണ്ട ആഷിക് ഇവരുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പെൺകുട്ടികൾ കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴുമെല്ലാം കാമുകി രഹസ്യമായി ദൃശ്യങ്ങൾ എടുക്കാറുണ്ടായിരുന്നു

ചെന്നൈ: തമിഴ്നാട്ടിലെ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവതിയും ഡോക്ടറായ കാമുകനും മധുരയിൽ അറസ്റ്റിലായി. രാമനാഥപുരം സ്വദേശികളായ കാളീശ്വരിയും സുഹൃത്തായ ഡോ. ആഷിക്കുമാണ് തമിഴ്നാട് മധുരയിൽ പിടിയിലായത്. പഠിക്കാനും ജോലി ചെയ്യാനുമായി മധുരയിലെത്തിയ യുവതികൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് നഗ്നദൃശ്യങ്ങൾ ചോർത്തിയത്. കാമുകനായ ഡോ. ആഷിക്കിന്‍റെ നിർദേശപ്രകാരമാണ് ബി എഡ് വിദ്യാർത്ഥിനി ആയ കാളീശ്വരി ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയത്. ഈ വീഡിയോകൾ ഇവർ കാമുകന് അയച്ചുകൊടുക്കുകയും ചെയ്തു.

തമിഴ് നാട്ടിലെ സ്വകാര്യ കോളേജിൽ ബി എഡിന് പഠിക്കാനായി മധുരയിലെത്തിയ കാളീശ്വരിയും ആഷിക്കും നേരത്തെ തന്നെ പരിചയക്കാരായിരുന്നു. ഇവർ വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ടായാരുന്നു. ഒരു ദിവസം വീഡിയോ കോൾ ചെയ്യുമ്പോൾ ഹോസ്റ്റലിൽ കാളീശ്വരിക്ക് ഒപ്പം താമസിക്കുന്ന പെൺകുട്ടികളെ കണ്ട ആഷിക് ഇവരുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പെൺകുട്ടികൾ കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴുമെല്ലാം കാളീശ്വരി രഹസ്യമായി ദൃശ്യങ്ങൾ എടുക്കാറുണ്ടായിരുന്നു. ഈ നഗ്നദ‍ൃശ്യങ്ങൾ ആഷിക്കിന് അയച്ചുകൊടുക്കലും പതിവായിരുന്നു.

രാത്രിയില്‍ കറങ്ങി നടക്കും, സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദർശനം; ഏകലവ്യന്‍ പിടിയിൽ

കഴിഞ്ഞ ദിവസം ഇപ്രകാരം കാളീശ്വരി രഹസ്യമായി ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു പെൺകുട്ടി വിവരം ഹോസ്റ്റൽ വാർഡനെ അറിയിച്ചു. വാർഡൻ വഴി മധുര പൊലീസിൽ പരാതി നൽകി. പൊലീസെത്തി കാളീശ്വരിയുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ ഹോസ്റ്റലിലെ നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെ കാളീശ്വരിയെയും പിന്നീട് കാമുകനായ ഡോക്ടറെയും മധുര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടുപേരുടേയും ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോണുകൾ പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

മദ്യലഹരിയിൽ വീട്ടിൽ കയറി ബലാത്സംഗം, പ്രതിയെ മുറിയിൽ പൂട്ടിയിട്ട് പൊലീസിൽ അറിയിച്ച് യുവതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ