Domestic Violence : ഉച്ചയ്ക്ക് ഉറങ്ങിയതിന് ഭർതൃവീട്ടുകാരുടെ മർദ്ദനം, ഭർത്താവ് ഉപേക്ഷിച്ചു: പരാതിയുമായി യുവതി

Published : Nov 30, 2021, 01:08 PM IST
Domestic Violence : ഉച്ചയ്ക്ക് ഉറങ്ങിയതിന് ഭർതൃവീട്ടുകാരുടെ മർദ്ദനം, ഭർത്താവ് ഉപേക്ഷിച്ചു: പരാതിയുമായി യുവതി

Synopsis

പെൺകുഞ്ഞിന് ജന്മം നൽകിയതോടെ പ്രശ്നങ്ങൾ കൂടുതലായി. അവർക്ക് അത് ഇഷ്ടമായില്ല. ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് അവരെന്നെ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി...

അഹമ്മദാബാദ്: ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് ഭർത്താവിന്റെ വീട്ടുകാർ തന്നെ മർദ്ദിച്ചുവെന്ന പരാതിയുമായി യുവതി. 24 കാരിയായ ഷഹിബാഗ് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. പകൽ താൻ ഉറങ്ങുന്നത് ഭർതൃവീട്ടുരകാർക്ക് ഇഷ്ടമായിരുന്നില്ല. ഉച്ചയുറക്കം അവർ എതിർത്തു. പിന്നാലെ ഭർത്താവും അയാളുടെ മാതാപിതാക്കളും തന്നെ മർദ്ദിച്ചുവെന്നാണ് യുവതി പറയുന്നത്. 

2016ലാണ് യുവതി കഡി സ്വദേശിയെ വിവാഹം ചെയ്യുന്നത്. അന്ന് മുതൽ ഭർതൃവീട്ടുകാർക്കൊപ്പമാണ് താമസം. തുടക്കം മുതൽ ഉച്ചയ്ക്ക് ഉറങ്ങുന്നത് അവർ എതിർത്തിരുന്നു. പുലർച്ചെ എഴുന്നേൽക്കുന്നതിനാൽ, ഉച്ചയ്ക്ക് ഉറങ്ങാതിരിക്കാൻ ആകുമായിരുന്നില്ലെന്ന് അവർ പരാതിയിൽ പറഞ്ഞു. 

ആദ്യമായി ഭർത്താവ് മർദ്ദിച്ചപ്പോൾ യുവതി കഡി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അവർ പരാതി ഒത്തുതീർപ്പാക്കി. ഇതോടെ വീണ്ടും ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി. ഞാൻ ഗർഭിണിയായിരുന്നപ്പോൾ എന്റെ ഭർത്താവോ വീട്ടുകാരോ എന്നെ സഹായിച്ചില്ല, അവരെന്നെ എന്റെ വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു - യുവതി പറഞ്ഞു. 

2017 സെപ്തംബർ 18 ന് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പെൺകുഞ്ഞിന് ജന്മം നൽകിയതോടെ പ്രശ്നങങൾ കൂടുതലായി. അവർക്ക് അത് ഇഷ്ടമായില്ല. ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് അവരെന്നെ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി. ഫെബ്രുവരി ഏഴിന് ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു. സമുദായ നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് യുവതി താൻ നേരിട്ട ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പൊലീസിൽപരാതി നൽകിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ മേളം ഉയരേണ്ട വീട്ടിൽ ചിതയൊരുക്കേണ്ട അവസ്ഥ, വിവാഹത്തിന് മണിക്കൂറുകൾക്ക് ജീവനൊടുക്കി സഹോദരിമാർ
13ലേറെ ആളുകൾ ഒരാളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്, ബാറിൽ ആളുമാറി യുവാവിന് മർദനം, 5 പേർ അറസ്റ്റിൽ