ഭാര്യയുമായി സൗഹൃദം, കോഴിക്കോട്ട് സ്വന്തം സുഹൃത്തിനെ മർദ്ദിച്ച് കൊന്ന് യുവാവും കൂട്ടാളികളും; അറസ്റ്റ്

Published : Dec 12, 2023, 08:42 AM ISTUpdated : Dec 12, 2023, 08:44 AM IST
ഭാര്യയുമായി സൗഹൃദം, കോഴിക്കോട്ട് സ്വന്തം സുഹൃത്തിനെ മർദ്ദിച്ച് കൊന്ന് യുവാവും കൂട്ടാളികളും; അറസ്റ്റ്

Synopsis

കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. 

കോഴിക്കോട്: കോടഞ്ചേരിയിലെ  മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച്  കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം.  തിരുവമ്പാടി സ്വദേശി അഫ്സൽ, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

കോളേജ് വിദ്യാര്‍ത്ഥിയായ അഭിജിതിനെ കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാനുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നിതിന്‍റെ  മൃതദേഹം കണ്ടെടുത്തു. പിന്നാലെ അഭിജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഭിജിതിന്‍റെ  ഭാര്യയുമായുള്ള നിതിന്‍റെ സൗഹൃദം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  

 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്