
തിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചെമ്പഴന്തി ശ്രീനാരായണ രാജ്യാന്തര പഠന കേന്ദ്രം ഡയറക്ടറും ആനാട് ചന്ദ്രമംഗലം ഷെറിൻ ഭവനിൽ താമസവുമായ ഡോ.എം. ആർ യശോധരൻ(52) വീണ്ടും അറസ്റ്റിൽ. 2008ൽ സമാന കേസിൽ യശോധരൻ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യശോധരന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
താഴ്‌ന്നമല ആർഷ ഇന്റർനാഷണൽ സ്‌കൂൾ ഡയറക്ടർ കൂടിയായ യശോധരൻ സ്‌കൂൾ വാർഷിക ആഘോഷങ്ങൾ നടക്കുന്ന ദിവസമായിരുന്നു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. മറ്റ് കുട്ടികൾ വാർഷിക ആഘോഷങ്ങൾക്കായി പോയപ്പോൾ സുഖമില്ലാത്തതിനാൽ ക്ലാസ് മുറിയിൽ തനിച്ചിരുന്ന പെണ്കുട്ടിയെ യശോധരൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുയെന്ന് വലിയമല പൊലീസ് പറഞ്ഞു.
കുട്ടി വീട്ടിലെത്തി മാതാവിനോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. ഉടൻ തന്നെ കുട്ടിയുടെ പിതാവ് വലിയമല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യശോധരനെതിരെ പോക്സോ നിയമപ്രകാരം വലിയമല പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തെ തുടർന്ന് യശോധരനെ ചെമ്പഴന്തി ശ്രീനാരായണ രാജ്യാന്തര പഠന കേന്ദ്രം ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതായി സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2008ൽ സമാനമായ കേസിൽ ഇയാൾ പിടിലായിരുന്നുയെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തിലും പെണ്കുട്ടിയുടെ മാതാപിതാക്കൾക്ക് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലാത്തതിനാലും യശോധരനെ കോടതി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.
പിന്നീട് വീണ്ടും അധ്യാപകനായി ജോലിയിൽ പ്രവേശിച്ച യശോധരൻ തന്റെ പ്രതിച്ഛായ മാറ്റിയെടുക്കാൻ സാമൂഹിക പ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്നു. സ്‌കൂളിലെ മറ്റുകുട്ടികൾക്ക് നേരെയും ഇയാൾ അതിക്രമം നടത്തിയിട്ടുണ്ടോയെന്നു മനസിലാക്കുന്നതിനായി കുട്ടികൾക്ക് പൊലീസ് കൗണ്സിലിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വലിയമല പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam