
അഹമ്മദാബാദ്: റെഡിമെയ്സ് വസ്ത്രങ്ങളെന്ന പേരിൽ തുറമുഖത്ത് എത്തിയത് ലക്ഷങ്ങളുടെ വിദേശ സിഗരറ്റ്. വിപണിയിലെത്തിയാൽ 16 കോടിയിലേറെ വിലവരുന്നതാണ് വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിലെ മുന്ദ്ര തുറമുഖത്ത് പിടികൂടിയത്. റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിന്റെ അഹമ്മദാബാദ് സോണൽ യൂണിറ്റാണ് വലിയ രീതിയിലുള്ള സിഗരറ്റ് കള്ളക്കടത്ത് പിടികൂടിയത്.
കംബോഡിയയിലെ ഫ്നോം പ്നെ തുറമുഖത്ത് നിന്നുള്ള കണ്ടെയ്നറിലാണ് വലിയ രീതിയിൽ വിദേശ നിർമ്മിത സിഗരറ്റ് തുണിത്തരങ്ങളെന്ന പേരിലെത്തിച്ചത്. ഗുജറാത്തിലെ തന്നെ ഹസിര തുറമുഖത്തേക്കുള്ളതായിരുന്നു പിടിച്ചെടുത്ത കണ്ടെയ്നർ. സിഗരറ്റ് പാക്കറ്റുകളുടെ പുറത്ത് മെയ്ഡ് ഇന്‍ ഇന്ത്യ എന്ന മാർക്കിംഗോടെയാണ് വിദേശ നിർമ്മിത സിഗരറ്റ് തുറമുഖത്തെത്തിയത്. ഇത് ആദ്യമായല്ല മുന്ദ്രയിൽ വിദേശ നിർമ്മിത സിഗരറ്റ് കള്ളക്കടത്ത് പിടികൂടുന്നത്. കഴിഞ്ഞ മാസം 36 ലക്ഷം രൂപയുടെ സിഗരറ്റാണ് മുന്ദ്ര തുറമുഖത്ത് പിടികൂടിയത്.
തുണികള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു സിഗരറ്റുണ്ടായിരുന്നത്. 2022ൽ 48 കോടി വിലവരുന്ന ഇ-സിഗരറ്റ് കടത്ത് ഇവിടെ പിടികൂടിയിരുന്നു. നിലം തുടയ്ക്കാനുള്ള മോപ്പുകളെന്ന പേരിലാണ് ഇ സിഗരറ്റ് കണ്ടെയ്നറുകളിലെത്തിച്ചത്. 2019ലാണ് രാജ്യത്ത് ഇ-സിഗരറ്റ് സമ്പൂർണമായി നിരോധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam