മുത്തങ്ങ ചെക് പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട; 20 ലക്ഷത്തിന്‍റെ ചരസ് പിടികൂടി

By Web TeamFirst Published Sep 20, 2019, 10:48 AM IST
Highlights

ബംഗ്ലൂരുവിൽ നിന്ന് വാങ്ങി കോഴിക്കോടെത്തിച്ച് ഖത്തറിലേക്ക് ചരസ് കടത്തുകയായിരുന്നു ലക്ഷ്യം. മയക്കുമരുന്ന് മാഫിയയുടെ ഒരു കണ്ണിയാണ് ഇപ്പോൾ പിടിയിൽ ആയിരിക്കുന്നത്. 
 

പാലക്കാട്: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നിന്ന് 2.025 കിലോഗ്രാം ചരസ് പിടിച്ചു. അന്താരാഷ്ട്ര ലഹരി മാർക്കറ്റിൽ 20 ലക്ഷം രൂപ വരെ വിലവരുന്ന ലഹരിവസ്തുവാണ് പിടിക്കപ്പെട്ടത്. മൈസൂർ- പൊന്നാനി കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ കോഴിക്കോട് ചെറൂപ്പ ദേശം സ്വദേശി എൻ കെ റഷിദിന്‍റെ മകൻ തെഹ്സിൽ ആണ് പിടിയിലായത്.

27 വയസുകാരനായ ഇയാൾക്കെതിരെ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസുടത്തിട്ടുണ്ട്. ബംഗ്ലൂരുവിൽ നിന്ന് വാങ്ങി കോഴിക്കോടെത്തിച്ച് ഖത്തറിലേക്ക് ചരസ് കടത്തുകയായിരുന്നു ലക്ഷ്യം. മയക്കുമരുന്ന് മാഫിയയുടെ ഒരു കണ്ണിയാണ് ഇപ്പോൾ പിടിയിൽ ആയിരിക്കുന്നത്. 10 വ‍ർഷം മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. 
 

click me!