
അഹമ്മദാബാദ്: ഗുജറാത്തിനോട് ചേർന്ന് അറബിക്കടലിൽ വൻ ലഹരി മരുന്ന് വേട്ട. നേവിയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 2000 കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടികൂടിയത്. രണ്ട് ബോട്ടുകളിലായി ആയിരം കിലോയോളം ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു സംയുക്ത ഓപ്പറേഷൻ.
ഐഎൻഎസ് തബാർ യുദ്ധക്കപ്പലിൽ രണ്ട് ബോട്ടുകളെയും വളഞ്ഞെങ്കിലും അതിലൊന്ന് രക്ഷപ്പെട്ടു. പിടിയിലായ ബോട്ടിൽ ഹാഷിഷും, സിന്തറ്റിക് ഡ്രഗുകളുമടക്കം ആകെ 760 കിലോ ലഹരി വസ്തുക്കളുണ്ടായിരുന്നു. ബോട്ട് പോർബന്തർ തുറമുഖത്ത് എത്തിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ളതാണ് ബോട്ടെന്നാണ് പ്രാഥമിക നിഗമനം.