
നോയിഡ: ബിയറിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ പത്ത് രൂപ കൂട്ടി പറഞ്ഞുവെന്ന് ആരോപിച്ച് മദ്യ ലഹരിയിൽ ആയിരുന്ന യുവാവ് സപ്ലൈയറെ വെടിവച്ചുകൊന്നു. ഗ്രേറ്റ് നോയിഡയിലെ കസ്‌നയിലെ ഏക്കാര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. ബുലന്ദേശ്വര്‍ സ്വദേശിയായ കുല്‍ദീപ് നഗര്‍ എന്ന 25കാരനാണ് പ്രതി സുരേന്ദ്രയുടെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തെ പറ്റി കുല്‍ദീപിന്റെ ബന്ധുവും സാക്ഷിയുമായ റോഹ്താഷ് സിംഗ് പറയുന്നതിങ്ങനെ. സംഭവ ദിവസം രാത്രിയില്‍ മദ്യശാലയില്‍ എത്തിയ മൂന്ന് പേര്‍ മദ്യം ആവശ്യപ്പെട്ടു. എന്നാൽ ബിയറിന് 10 രൂപ കൂടുതല്‍ ഈടാക്കിയെന്ന് ആരോപിച്ച് കുല്‍ദീപുമായി അവര്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് സുരേന്ദ്ര തന്റെ പക്കൽ ഉണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിർത്തു.
കൃത്യം നടത്തിയ ശേഷം മൂവരും ഇവിടെ നിന്നും സ്ഥലം കാലിയാക്കി. കുല്‍ദീപിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുവെന്നും റോഹ്താഷ് പറഞ്ഞു. സുരേന്ദ്രയെ കൂടാതെ രാജു ഗുജ്ജാര്‍ എന്ന അക്രമിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികൾ കുല്‍ദീപുമായി മുമ്പും തര്‍ക്കത്തിലേർപ്പെട്ടിരുന്നതായി റോഹ്താഷ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam