
കൊച്ചി: എറണാകുളം വടക്കൻ പറവൂർ നന്ത്യാട്ടുകുന്നത്ത് മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രൻ ആണ് മരിച്ചത്. 37 വയസായിരുന്നു. പ്രതി നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ പൊലീസ് പിടികൂടി.
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തർക്കം അതിര് വിട്ടതോടെ മുരളീധരൻ ബാലചന്ദ്രനെ കത്തികൊണ്ട് അക്രമിക്കുകയായിരുന്നു. കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലചന്ദ്രന്‍റെ സുഹൃത്ത് സിറാജാണ് പൊലീസിൽ വിവരമറിയിച്ചത്.
ഇലക്ട്രിക്കൽ ജോലി ചെയ്തിരുന്ന മൂവരും കുടുംബത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവരാണ്. പ്രതി മുരളീധരന്‍റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും പതിവാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ബാലചന്ദ്രനെ മുരളീധരൻ അക്രമിച്ചിട്ടുണ്ട്. അന്ന് പൊലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു. ബാലചന്ദ്രന്‍റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read : 'രാജനെ കൊന്നത് ശ്വാസം മുട്ടിച്ച്, മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുകള്‍'; വ്യാപാരിയുടെ മരണം കൊലപാതകം
Also Read : വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ വീട് ഇടിച്ച് നിരത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam