ട്രെയിനിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ എട്ട് കിലോ കഞ്ചാവ്, പിടിച്ചെടുത്തു

Published : Jun 18, 2022, 12:03 AM IST
ട്രെയിനിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ എട്ട് കിലോ കഞ്ചാവ്, പിടിച്ചെടുത്തു

Synopsis

ട്രെയിനിൽനിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടി. ഷാലിമാർ - നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്

പാലക്കാട്: ട്രെയിനിൽനിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടി. ഷാലിമാർ - നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് ഇത് കണ്ടെടുത്തത്. ആരാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പരിശോധിച്ച് വരികയാണ്.

ഇന്ത്യയിലേക്ക് കടത്താനെത്തിച്ച ഹെറോയ്ൻ പിടികൂടി, 7 ദക്ഷിണാഫ്രിക്കൻ യുവതികൾ അറസ്റ്റിൽ

ദില്ലി: ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്താനെത്തിച്ച 51 കിലോ ഹെറോയ്ൻ നേപ്പാളിൽ പിടികൂടി. 7 ദക്ഷിണാഫ്രിക്കൻ യുവതികളാണ് ഹെറോയ്ൻ കടത്താൻ ശ്രമിച്ചത്. ലഹരിമരുന്നുമായി ഏതാനും വിദേശ യുവതികൾ വരുന്നുണ്ടെന്ന രഹസ്യ സന്ദേശം നേപ്പാൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കർശന പരിശോധനയും ഏർപ്പാടാക്കിയിരുന്നു. 

Read more: അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ച കേസ്, ക്രൈം നന്ദകുമാര്‍ റിമാൻഡിൽ

ഇതിനിടിയിലാണ് ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ 7 യുവതികൾ പിടിയിലാകുന്നത്. ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്തി. 51 കിലോ ഹെറോയ്നാണ് ഉണ്ടായിരുന്നത്. 1.2 ബില്യൺ നേപ്പാൾ രൂപ വില മതിക്കുന്നവയാണിവ. 7 യുവതികളെയും നേപ്പാൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് ലഹരിമരുന്നിന്‍റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് യുവതികൾ വെളുപ്പെടുത്തിയത്. കൂടുതൽ പേർ ലഹരിമരുന്നുമായി നേപ്പാളിലേക്ക് എത്തിയേക്കുമെന്ന വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ പരിശോധന ഊർജിതമാക്കി.

Read more: ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന സംഭവം: നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാത്രിയിൽ മാത്രം വീട്ടിൽ വന്നുപോവും', തമിഴ്നാട്ടിലേക്ക് കടക്കും മുൻപ് ശ്രീകാന്തിനെ വളഞ്ഞ് പൊലീസ്, കുടുങ്ങിയത് തലസ്ഥാനത്തെ പ്രധാന മോഷ്ടാവ്
'2 മണിക്കൂർ, 30 ലക്ഷത്തിന്റെ ചായ', ബെംഗളൂരുവിൽ ടെക്കി ദമ്പതികളുടെ ഫ്ലാറ്റിൽ വൻ മോഷണം