
തൃശൂർ: തൃശൂർ കൊണ്ടാഴിയിൽ കാണാതായ വയോധിക മരിച്ച നിലയിൽ കണ്ടെത്തി. കേരകകുന്നിൽ നിന്ന് പത്ത് ദിവസം മുമ്പാണ് വയലിങ്കൽ വീട്ടിൽ തങ്കമ്മയെ (94) കാണാതായത്. ബന്ധുക്കൾ പഴയന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വട്ടപ്പാറ വനത്തിൽ ആട് മേയ്ക്കാൻ പോയ ഇലവുങ്കൽ ജോസഫാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Also Read: നൗഷാദ് തിരോധാന കേസ്; പൊലീസ് നടപടികളിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...