
പാലക്കാട്: പാലക്കാട് കൊപ്പത്ത് സ്പീക്കർ ഷംസീറിനെതിരെയും യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് ബിജെപി - ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. ബിജെപി പട്ടാമ്പി മണ്ഡലം സെക്രട്ടറി ബാബു, കൊപ്പം ഘണ്ട് വിദ്യാർത്ഥി പ്രമുഖ് സിജിൽ, വല്ലപ്പുഴ സ്വദേശി രോഹിത് എന്നിവരാണ് അറസ്റ്റിലായത്. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മയിൽ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ലീഗ് പ്രവർത്തകർക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. യൂത്ത് ലീഗിനും സ്പീക്കർ എ എൻ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കൊപ്പത്ത് നടത്തിയ പ്രകടനത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും പ്രസംഗമുണ്ടായി. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി - ആർഎസ്എസ് പ്രവർത്തകരായ 30 പേര്‍ക്കെതിരെ മത സ്പര്‍ദ്ധയും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സംഘടനകൾക്കെതിരെ കേസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam