
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മരുമകൻ പിടിയിൽ. തഴവ സ്വദേശി വിശ്വനാഥൻ പിള്ളയെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തഴവ മുല്ലശ്ശേരി മുക്ക് സ്വദേശിനിയായ രാജമ്മയാണ് മരുമകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകളെ വിശ്വനാഥൻ പിള്ള മര്‍ദ്ദിക്കുന്നത് പതിവാണ്. നവംബർ 20നും വിശ്വനാഥൻ പിള്ള മകളെ മര്‍ദ്ദിച്ചു. മകളെ അടിക്കുന്നത് കണ്ട് തടയാൻ ഇടയിൽ കയറിയതാണ് രാജമ്മ. വൃദ്ധയേയും ഇയാൾ ക്രൂരമായി തല്ലിച്ചതച്ചു. തോളെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ രാജമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസമാണ് വൃദ്ധ മരിച്ചത്.
ഇന്നലെ ഉച്ചയോടെ തന്നെ വിശ്വനാഥൻ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam