കോട്ടയത്ത് മദ്യലഹരിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്‌ നേരെ തെറിവിളിയും കയ്യേറ്റവും; പ്രതി അറസ്റ്റിൽ

Published : Dec 10, 2020, 12:40 AM IST
കോട്ടയത്ത് മദ്യലഹരിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്‌ നേരെ തെറിവിളിയും കയ്യേറ്റവും; പ്രതി അറസ്റ്റിൽ

Synopsis

കോസടിയിൽ മദ്യ ലഹരിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്‌ നേരം തെറിവിളിയും കയ്യേറ്റവും. 

കോട്ടയം: കോസടിയിൽ മദ്യ ലഹരിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്‌ നേരം തെറിവിളിയും കയ്യേറ്റവും. സംഭവത്തിൽ കോസടി സ്വദേശിയായ അനീഷിനെ അറസ്റ്റ് ചെയ്തു, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ഓവർ ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.

കോസടി പതിനൊന്നാം വാർഡിലെ ഒന്നും രണ്ടും ബൂത്തുകളിലെ സ്ത്രീകൾ ഉൾപ്പടെയുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു മദ്യലഹരിയിലായിരുന്ന അനീഷിന്റെ അസഭ്യവർഷം കയ്യേറ്റവും തടയാൻ ശ്രമിച്ച മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ എസ് ഐ മാത്യു ജോണിൻ നേരയും കയ്യേറ്റ ശ്രെമം ഉണ്ടായി. 

കൂടുതൽ പോലീസ് എത്തി ബാലപ്രയോഗത്തികൂടെയാണ് പ്രതിയെ കീഴ്പ്പെടുയതിയത്. അനീഷ് സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്ക് ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. അനീഷിന്റെ കൂടെ ഒരാൾ കൂടി ഉണ്ടെന്നും ഇയാൾക്ക് കയ്യേറ്റത്തിൽ പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർചിതമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ