എലൂരിലെ ജ്വല്ലറി മോഷണ കേസ് പ്രതി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ പിടിയിൽ

Published : Dec 26, 2020, 12:06 AM IST
എലൂരിലെ ജ്വല്ലറി മോഷണ കേസ് പ്രതി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ പിടിയിൽ

Synopsis

എലൂരിലെ ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ പിടിയിലായി.

ദില്ലി: എലൂരിലെ ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ പിടിയിലായി. ഗുജറാത്ത് സ്വദേശി ഷെയ്ഖ് ബാബ്ലൂ അടിബറാണ് അറസ്റ്റിലായത്. ഏലുർ സിഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്ത് നിന്ന് പ്രതിയെ പിടികൂടിയത്. 

കഴിഞ്ഞ നവംബര്‍ പതിനഞ്ചിനാണ് ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്ന് കിലോ സ്വർണ്ണവും 25 കിലോ വെള്ളി ആഭരണങ്ങളും പ്രതി മോഷ്ടിച്ചത്. ഗുജറാത്തിലെ സൂറത്തിൽ വിവിധ ജ്വല്ലറികളിലായി വിൽപ്പന നടത്തിയ ഒന്നേ കാൽ കിലോ സ്വർണം ഉരുക്കിയ നിലയിൽ പോലീസ് കണ്ടെടുത്തു.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്