പാലക്കാട്ടേത് ദുരഭിമാനക്കൊല തന്നെ; യുവാവിന്റെ ഭാര്യാപിതാവിനായി തെരച്ചിൽ

Published : Dec 25, 2020, 10:17 PM ISTUpdated : Dec 25, 2020, 10:23 PM IST
പാലക്കാട്ടേത് ദുരഭിമാനക്കൊല തന്നെ; യുവാവിന്റെ ഭാര്യാപിതാവിനായി തെരച്ചിൽ

Synopsis

മൂന്നു മാസം മുമ്പാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്. കൊലപാതകത്തിന് പിന്നിൽ അനീഷിന്റെ ഭാര്യയുടെ അച്ഛൻ പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവർ ആണെന്ന് പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട്: പാലക്കാട്ട് ദുരഭിമാനക്കൊലയെന്ന് റിപ്പോർട്ട്. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. അനീഷിന്റെ രണ്ടു കാലിനും തുടയ്ക്കും വെട്ടേറ്റു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

മൂന്നു മാസം മുമ്പാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്. കൊലപാതകത്തിന് പിന്നിൽ അനീഷിന്റെ ഭാര്യയുടെ അച്ഛൻ പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവർ ആണെന്ന് പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭു കുമാറിന് വേണ്ടി തെരച്ചിൽ തുടരുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാക്കനാട് യുവതിയെ തീകൊളുത്തിയ സംഭവം;ഭാര്യ അകലുന്നുവെന്ന സംശയത്തിൽ നടത്തിയ ആക്രമണമെന്ന് ഭർത്താവ്
ജോലി രാജിവച്ച ശേഷം 10000 രൂപ തടഞ്ഞുവെച്ചു, വസ്ത്രശാലയ്ക്ക് തീയിട്ട മുൻജീവനക്കാരൻ പിടിയിൽ, കത്തിനശിച്ചത് 24കോടിയുടെ തുണിത്തരങ്ങൾ