
കൊച്ചി : എറണാകുളം സൗത്ത് ജംഗ്ഷനിൽ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും, പണവും തട്ടിയെടുക്കാൻ ശ്രമിച്ച മൂന്നുപേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരി പനയപ്പിള്ളി പണ്ടാര പറമ്പ് കോളനിയിൽ യഹിയ(43), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് കല്ലറക്കപറമ്പിൽ ഷഹീർ മുഹമ്മദ്(42), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഹൗസ് നമ്പർ VII/78 ൽ ഷമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് ജംഗ്ഷനിൽ ചിറ്റൂർ റോഡിൽ ജോലിസംബന്ധമായ നോട്ടീസ് പതിക്കുകയായിരുന്ന കടവന്ത്ര സ്വദേശിയായ യുവാവാണ് പ്രതികളുടെ ആക്രമണത്തിനിരയായത്. ബഹളം കേട്ട് ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും വരുന്നത് കണ്ട് പ്രതികൾ സ്ഥലത്തുനിന്നും കടന്നു. തുടർന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ അറസ്റ്റിൽ ആയത്.
എറണാകുളം എ സി പി. കെ.ലാൽജി, സെൻട്രൽ പോലീസ് ഇൻസ്പെക്ടർ കെ.പി. ടോംസൺ എന്നിവരുടെ മേൽനോട്ടത്തിൽ സബ്ഇൻസ്പെക്ടർ ജിൻസൺ ഡൊമനിക്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ഇഗ്നേഷ്യസ്, സുധീർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam