
പുല്‍പ്പള്ളി: വയനാട്ടിൽ കഞ്ചാവുമായി മധ്യ വയസ്കൻ എക്സൈസിന്‍റെ പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി ജബ്ബാറാണ് അറസ്റ്റിലായത്. വയനാട് പുൽപ്പള്ളി പെരിക്കല്ലുരിൽ വെച്ച് എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയെ പൊത്തിയത്. ഇയാളിൽ നിന്നും 480 ഗ്രാം കഞ്ചാവ് പിടികൂടി.
സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ചിലെ ഉദ്യോഗസ്ഥരാണ് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളുടെ വാഹനവും ശരീരവും പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് വച്ച കഞ്ചാവ് കണ്ടെത്തിയത്. അടുത്തിടെയായി കേരളവുമായി ചേർന്ന് കിടക്കുന്ന കർണ്ണാക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ മയക്കുമരുന്ന് കടത്ത് വർധിച്ചതായി എക്സൈസ് അറിയിച്ചു.
Read More : നിയന്ത്രണം വിട്ട് മുച്ചക്രവാഹനം മറിഞ്ഞു; അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
രണ്ട് ദിവസം മുമ്പ് വയനാട് മുട്ടിലിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. മുട്ടിൽ കുട്ടമംഗലം സ്വദേശി ഷാഹിൻ റഹ്മാൻ, ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ് ഷിനാസ് എന്നിവരെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. 1.2 ഗ്രാം എംഡിഎംഎയും 6.45 ഗ്രാം കഞ്ചാവും ഒസിബി പേപ്പറും ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയവരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലയില്‍ മയക്കുമരുന്ന് ഇടപാടുകളും ഉപയോഗവും വർദ്ധിച്ചതോടെ പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Read More : തമിഴ്നാട്ടിൽ നിന്ന് കഞ്ചാവും പാന്‍മസാലയുമടക്കം കേരളത്തിലേക്ക്, പിന്നിൽ വൻ സംഘം; വലവിരിച്ച് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam