ഗുരുതരമായി പരിക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ  ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു മരണം.

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിൽ മുച്ചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് റഷീദ് (മുഹമ്മാലി- 49 )ആണ് മരിച്ചത്. ഈ മാസം 12 ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്.

വികലാംഗർ അസോസിയേഷൻ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു റഷീദ്. കിഴക്കോത്ത് സർവ്വീസ് സഹകരണ ബാങ്ക് വളം ഡിപ്പോ കേന്ദ്രത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു മരണം.

പിതാവ്: ഉസ്സയിൽ കുട്ടിഹാജി. മാതാവ്: ഖദീജ. ഭാര്യ: ഷഹനാസ്. മക്കൾ: ജിസാം, ജാസിം, ജസീൽ (മൂവരും വിദ്യാർഥികൾ ). സഹോദരങ്ങൾ: അബ്ദുൽ ലതീഫ്, സീനത്ത്, ശരീഫ. ഖബറടക്കം ബുധനാഴ്ച്ച ഉച്ചയോടെ കിഴക്കോത്ത്ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More :  'രക്ഷിക്കണം', ഓടിയെത്തി പൊലീസ്, കണ്ടത് 4 മൃതദേഹം; ഭാര്യയെും മക്കളെയും കുത്തിക്കൊന്ന് ജീവനൊടുക്കി യുവാവ്

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News