തലസ്ഥാനത്ത് വന്‍ ലഹരി വേട്ട; 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

By Web TeamFirst Published Mar 22, 2019, 11:46 AM IST
Highlights

ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ഹാഷിഷ് കായൽ ടിണ്ടിഗലിൽ വച്ചാണ് പിടിയിലായവരുടെ ഇന്നോവയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തുള്ള ഒരാളുമായി കച്ചവടം ഉറപ്പിച്ചിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ഹാഷിഷ് വേട്ട. 13 കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. ഹാഷിഷ് ഓയിൽ കാറിലെത്തിച്ച അഞ്ച് പേർ അറസ്റ്റിലായി. തലസ്ഥാനത്തു നിന്നുള്ള മയക്ക മരുന്ന് വേട്ട തുടരുന്നു . ആന്ധ്രയിൽ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേക്ക് കടത്താൻ എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ആക്കുളത്ത് വെച്ചാണ് കാറിൽ കൊണ്ടുവന്ന ഹാഷിഷ് ഓയിൽ എക്സൈസ് സംഘം പിടിച്ചത്. 

കാറിലണ്ടായിരുന്ന ആന്ധ്ര സ്വദേശി റാംബാബു, തിരുവനനതപുരം സ്വദേശികളായ ഷഫീഖ്, സാജൻ, ഇടുക്കിയിൽ നിന്നുള്ള അനിൽ, ബാബു എന്നിവരാണ് പിടിയിലായത്. എട്ടരലക്ഷം രൂപയുടും ഇവരിൽ നിന്ന് കണ്ടെത്തി. പ്രതികളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും.  ഇന്നത്തേതടക്കം കഴിഞ്ഞ ഒരുമാസത്തിനിടെ 45 കോടിരൂപയുടെ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ പരിശോധന കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എക്സൈസ്. 

click me!