നെയ്യാര്‍ ഡാം പ്രദേശത്ത് കള്ളനോട്ട് അച്ചടിക്കുന്ന നാലംഗ സംഘം പിടിയിൽ

By Web TeamFirst Published Mar 4, 2019, 12:49 AM IST
Highlights

നെയ്യാർ ഡാമിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന നാലുപേ‍‍ർ പൊലീസ് പിടിയിൽ. സിഗരറ്റ് വാങ്ങാനായി കള്ളനോട്ട് കൈമാറിയ പ്രധാന പ്രതി ഷാജഹാനെ വ്യാപാരിയും നാട്ടുകാരും ചേർന്ന് തടഞ്ഞ് വച്ച് പൊലീസിന് കൈമാറിയതോടെയാണ് കള്ളനോട്ട് സംഘത്തെ കുറിച്ചുള്ള ചുരുളഴിയുന്നത്.

തിരുവനന്തപുരം: നെയ്യാർ ഡാമിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന നാലുപേ‍‍ർ പൊലീസ് പിടിയിൽ. സിഗരറ്റ് വാങ്ങാനായി കള്ളനോട്ട് കൈമാറിയ പ്രധാന പ്രതി ഷാജഹാനെ വ്യാപാരിയും നാട്ടുകാരും ചേർന്ന് തടഞ്ഞ് വച്ച് പൊലീസിന് കൈമാറിയതോടെയാണ് കള്ളനോട്ട് സംഘത്തെ കുറിച്ചുള്ള ചുരുളഴിയുന്നത്.

കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻ വീട്ടിൽ താമസിക്കുന്ന ഷാജഹാൻ ഇയാളുടെ സഹായികളായ കുറ്റിച്ചൽ സ്വദേശി അർഷാദ്, കോട്ടൂർ സൗദ് മൻസിലിൽ സൗദ് കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻവീട്ടിൽ ഷെരീഫ് എന്നിവരാണ് പിടിയിലായത്.

click me!