അവയവദാനത്തിന് വ്യാജരേഖയുണ്ടാക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ്; ദമ്പതികളടക്കം 5 പേർ കസ്റ്റഡിയിൽ, എറണാകുളം റൂറൽ പരിധിയിൽ പരിശോധന

Published : May 07, 2026, 11:59 PM IST
police raid

Synopsis

കുന്നത്തുനാട്, അമ്പലമേട്, തടിയിട്ട പറമ്പ് പൊലീസാണ് രാവിലെ മുതൽ ഈ മേഖകളിൽ വിശദമായ പരിശോധന നടത്തുന്നത്. പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.

കൊച്ചി: അവയവദാനത്തിനായുള്ള വ്യാജ രേഖ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എറണാകുളം റൂറലിലെ മൂന്ന് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പൊലീസ് പരിശോധനയിൽ അവയക്കടത്ത് ഏജന്റുമാരായ ദമ്പതികൾ, ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിലായത്. മലപ്പുറം സ്വദേശികളാണ് ഏജന്‍റുമാരായ ദമ്പതികള്‍. അവയവ ദാനം നടത്താൻ ആവശ്യമായ രേഖകൾ വ്യാജമായി ഉണ്ടാക്കാൻ ഏജന്റുമാരുടെ നിർദ്ദേശത്തിൽ ഇവർ പ്രവർത്തിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. അവയവ ദാനം നടത്തിയുള്ള ശസ്ത്രക്രിയകൾക്ക് ആവശ്യമായ മെഡിക്കൽ രേഖകൾ ഡോക്ടർമാരുടെ ഒപ്പും സീലുമടക്കം,വ്യക്തികളുടെ ആധാർ കാർഡും ഇവർ നിർമ്മിച്ചതായി പൊലീസ് പറയുന്നു. കുന്നത്തുനാട്, അമ്പലമേട്, തടിയിട്ട പറമ്പ് പൊലീസാണ് രാവിലെ മുതൽ ഈ മേഖകളിൽ വിശദമായ പരിശോധന നടത്തുന്നത്. പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; 2 പ്രതികൾ പിടിയിൽ
യോ​ഗേഷിനെ കാണാതായിട്ട് ഇന്നേക്ക് 5 ദിവസം; നീറ്റ് പരീക്ഷയുടെ തലേന്ന് വീട് വിട്ടിറങ്ങി, കണ്ണീരോടെ കുടുംബം