യോ​ഗേഷിനെ കാണാതായിട്ട് ഇന്നേക്ക് 5 ദിവസം; നീറ്റ് പരീക്ഷയുടെ തലേന്ന് വീട് വിട്ടിറങ്ങി, കണ്ണീരോടെ കുടുംബം

Published : May 07, 2026, 11:39 PM IST
missing yogesh

Synopsis

എന്നാൽ നാലഞ്ച് ദിവസം മുമ്പ് യോ​ഗേഷിന് കടുത്ത പനിയുണ്ടാകുകയും ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ആ സമയത്ത് പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് 19കാരനെ കാണാതായിട്ട് അഞ്ചുദിവസം. നെയ്യാറ്റിൻകര പഴവൻചോല സ്വദേശികളായ ബാബുരാജിന്റെയും ശകുന്തളയുടെയും മകൻ യോഗേഷിനെയാണ് ശനിയാഴ്ച മുതൽ കാണാതായത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന യോഗേഷ് പരീക്ഷയുടെ തലേന്നാണ് വീടുവിട്ടിറങ്ങിയത്. പൊഴിയൂ‍ർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം കൃത്യമായി നടക്കുന്നില്ല എന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടന്നത്. തലേദിവസമാണ് യോ​​ഗേഷ് വീട് വിട്ടിറങ്ങുന്നത്. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു യോ​ഗേഷ്. എന്നാൽ നാലഞ്ച് ദിവസം മുമ്പ് യോ​ഗേഷിന് കടുത്ത പനിയുണ്ടാകുകയും ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ആ സമയത്ത് പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല. പരീക്ഷ​ക്ക് തോൽക്കുമോ എന്ന ഭയമാകാം യോ​ഗേഷിനെ വീട് വിട്ടുപോകാൻ പ്രേരിപ്പിച്ചതെന്നാകാം എന്നാണ് വീട്ടുകാരുടെ സംശയം. പേരൂർക്കടയിലെ പരീക്ഷാഹാളിലും യോ​ഗേഷ് എത്താത്തതിനെ തു‌ടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരകുന്നു. എന്നാൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന ആരോപണവും കുടുംബം ഉയർത്തുന്നുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവയവദാനത്തിന് വ്യാജരേഖയുണ്ടാക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ്; ദമ്പതികളടക്കം 5 പേർ കസ്റ്റഡിയിൽ, എറണാകുളം റൂറൽ പരിധിയിൽ പരിശോധന
ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; 2 പ്രതികൾ പിടിയിൽ