
പാലോട്: തിരുവനന്തപുരം പാലോട് പെരിങ്ങമലയില്‍ ഒരു വീട്ടിലെ അഞ്ചുപേരെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിനിരയായവരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. തിരുവനന്തപുരം പെരിങ്ങമല കുണ്ടളാംകുഴി സ്വദേശി ഷിബു , ഭാര്യ സുചിത , പത്തു വയസുള്ള മകള്‍ , സുചിതയുടെ അമ്മ സരസ്വതി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
ഇവരുടെ അയല്‍വാസിയായ അതുൽ കൃഷ്ണനും സുഹൃത്തുമാണ് ആക്രമിച്ചത്. ഷിബുവിന്‍റെ മകളെ അതുൽ കൃഷ്ണൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. വീട്ടില്‍ കയറിയ ഇവര്‍ മാരകായുധങ്ങള്‍ കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വാഹനത്തിനുനേരെയും ആക്രമണം നടത്തി. പ്രതികള്‍ക്കെതിരെ വധശ്രമം , മാരകായുധങ്ങളുപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam