
ഇടുക്കി: മറയൂരിൽ തോട്ടം ജീവനക്കാരനായ ബെന്നി വ്യാഴാഴ്ച രാവിലെ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകൾക്കുള്ളിൽ
തന്നെ പ്രതിയെ പിടികൂടാൻ പൊലീസിനായി. ബെന്നിയുടെ സുഹൃത്തും മറയൂർ സ്വദേശിയുമായ യദൃകൃഷ്ണനാണ് അറസ്റ്റിലായത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അനച്ചാല്‍ സ്വദേശിയായ ബെന്നിയെ മറയൂര്‍ പള്ളനാട്ടെ തോട്ടത്തിനുള്ളിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. രാവിലെ ജോലിക്കായി തോട്ടത്തിൽ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് മറയൂർ പോലീസ് സ്ഥലത്ത് എത്തി.
ശരീരം മുഴുവന്‍ മുറിവുമായി കിടന്ന മൃതദേഹത്തിനരികില്‍ നിന്നും വാക്കത്തിയും വടിയും കണ്ടെത്തി. ഇവ രണ്ടുമുപയോഗിച്ചാണ് കോന്നതെന്ന് ഉറപ്പായതോടെ പോലീസ് അന്വേഷണം തുടങ്ങി. മറയൂര‍് ചുരക്കുളം സ്വദേശിയായ യുവാവ് രാത്രി വൈകിയും ബെന്നിയുടെ ഒപ്പം ഉണ്ടായിരുന്നതായി പ്രദേശവാസികൾ നല്‍കിയ മൊഴിയാണഅ് നിര്‍ണ്ണായകമായത് ഈ മൊഴിയുടെ അടിസഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി.
രാത്രിയില്‍ പരസ്പരം വാക്കേറ്റമുണ്ടായെന്നും ഇത് കോലപാതകത്തിനിടയാക്കിയെന്നുമാണ് പിടിയിലായ യദുകൃഷണന്‍ നല്‍കിയിരിക്കുന്ന മോഴി. ഇടക്കിടെ മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാറുള്ളയളാണ് യദുകൃഷണന്‍. അതുകോണ്ടുതന്നെ പ്രതിയുടെ മൊഴി പോലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.
പ്രതിയെ സഹായിക്കാന്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോയെന്ന് സംശയം പോലീസിനുണ്ട്. ഇതെകുറിച്ചും അന്വേഷിച്ചുവരുകയാണ്. മരിച്ച ബെന്നി ശാരീരിക വെല്ലുവിളിയുള്ളയാളാണ്.
കർണാടകയിൽ യുവതിയെ കാമുകൻ തീ കൊളുത്തി കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam