കുക്കറിന്‍റെ കൈപിടിയില്‍ സ്വര്‍ണ്ണക്കമ്പി; നെടുമ്പാശ്ശേരിയില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Published : Jun 16, 2022, 09:25 PM IST
കുക്കറിന്‍റെ കൈപിടിയില്‍ സ്വര്‍ണ്ണക്കമ്പി; നെടുമ്പാശ്ശേരിയില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Synopsis

നാല് സ്വർണ്ണ കമ്പികൾ നോൺ സ്റ്റിക് കുക്കറിൻ്റെ കൈ പിടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി നിഷാദ് ( 39 ) ആണ് പിടിയിലായത് .

497 ഗ്രാം തൂക്കമുള്ള സ്വർണ്ണ കമ്പികളാണ് നിഷാദ് കടത്താൻ ശ്രമിച്ചത്. നാല് സ്വർണ്ണ കമ്പികൾ നോൺ സ്റ്റിക് കുക്കറിൻ്റെ കൈ പിടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Read More : ദേഹത്ത് വച്ചുകെട്ടി കൊണ്ടുവന്നത് രണ്ടേകാൽ കിലോ സ്വര്‍ണം, കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ 

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ