
പെരിന്തല്‍മണ്ണ: കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം ജില്ലയിലെ മേലാറ്റൂരില്ലാണ് കാറിൽ കടത്തുകയായിരുന്ന 1:15 കോടി രൂപ പൊലീസ് പിടിച്ചെടുത്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി വാഹന പരിശോധനക്കിടെയാണ് മേലാറ്റൂർ കാഞ്ഞിരം പാറയിൽ നിന്നും പണം പിടിച്ചെടുത്തത്.
സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ തുലാപറമ്പ് നടുവത്ത് വി മഹേഷ് (29), സഹായി തുലാപറമ്പ് വടക്ക് പുത്തിക്കാട്ടിൽ ബാസിത് (24) എന്നിവരെ മേലാറ്റൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐ മാരായ ഷിജോ സി തങ്കച്ചൻ , സജേഷ്, സി പി ഒ സുഭാഷ് ,ഹോം ഗാർഡ് സുരേഷ് എന്നിവർ ചേർന്നാണ് പണം പിടിച്ചെടുത്തത്.
Read More : കുക്കറിന്‍റെ കൈപിടിയില്‍ സ്വര്‍ണ്ണക്കമ്പി; നെടുമ്പാശ്ശേരിയില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കാറിലെ സീറ്റിനടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നുമാണ് പണം മലപ്പുറത്ത് വിതരണത്തിനായി കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam