വീണ്ടും ദുരഭിമാനക്കൊല: കര്‍ണാടകയില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി അച്ഛനും ബന്ധുക്കളും

Published : Oct 18, 2020, 11:55 AM IST
വീണ്ടും ദുരഭിമാനക്കൊല: കര്‍ണാടകയില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി അച്ഛനും ബന്ധുക്കളും

Synopsis

18കാരിയായ പെണ്‍കുട്ടിക്ക് 20കാരനായ ദളിത് യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു...  


ബെംഗളുരു: രാജ്യത്ത് മറ്റൊരു ദുരഭിമാനക്കൊല കൂടി..! ദളിത് യുവാവിനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി അച്ഛനും ബന്ധുക്കളും. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മഗഡിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ദുരഭിമാനക്കൊലയുടെ വിശദാംശങ്ങള്‍ പുറംലോകമറിഞ്ഞത്. 

18കാരിയായ പെണ്‍കുട്ടിക്ക് 20കാരനായ ദളിത് യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛനും രണ്ട് ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കൊലപാതകം മറയ്ക്കാനായി പെണ്‍കുട്ടിയുടെ കുടുംബം അവളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ബികോം വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പിതാവ് അവളുടെ സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇയാള്‍ നിരപരാദിയാണെന്ന് കണ്ടെത്തിയ പൊലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് ദുരഭിമാനക്കൊലയാണെന്ന സത്യം പുറത്തുവന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ