Child Abuse| മൊബൈൽ ഫോണിൽ മകൾക്ക് അശ്ലീല ചിത്ര പ്രദർശനം: പോക്സോ കേസിൽ പിതാവ് അറസ്റ്റിൽ

By Web TeamFirst Published Nov 11, 2021, 7:04 PM IST
Highlights

പ്രതിയുടെ മൊബൈൽ ഫോണിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൌൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

തൃശ്ശൂര്‍: പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക്(daughter) മൊബൈല്‍ ഫോണില്‍ (Mobile phone) അശ്ലീല ചിത്രങ്ങള്‍ (pornography) കാണിച്ചു കൊടുത്ത കേസില്‍ പിതാവ് അറസ്റ്റില്‍(Arrest). കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് പൊലീസ് പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്തത്.

തൃശൂർ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം പ്രതിയുടെ മൊബൈൽ ഫോണിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൌൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിട്ടുണ്ട്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Read More: ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി, സ്വീകരിച്ച് ഭര്‍ത്താവ്

Read More: ഭാര്യയുടെ അശ്ലീലവീഡിയോ കണ്ട ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; കാമുകന്‍ അറസ്റ്റില്‍ 

Crime News| വനിതാ ജീവനക്കാരിയെ കയറിപ്പിടിച്ചു, ബലമായി ചുംബിക്കാന്‍ ശ്രമം; യുപിയില്‍ അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍

ലഖ്‌നൗ:  ഉത്തര്‍ പ്രദേശില്‍ വനിതാ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപി സര്‍ക്കാരില്‍ അണ്ടർ സെക്രട്ടറിയായ ഇച്ഛാ റാം യാദവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ന്യൂനപക്ഷ ക്ഷേമവകുപ്പിലെ ജീവനക്കാരി നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ മാസമാണ് ഇച്ഛാ റാം യാദവ് യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി അതിക്രമിച്ചത്. ഓഫീസ് മുറിയില്‍ വച്ച് പ്രതി യുവതിയ ബലമായി പിടിച്ചു വച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി എതിര്‍ത്തിട്ടും ഇച്ഛാ റാം യാദവ് ബലമായി കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ഇയാളുടെ ശല്യം സഹിക്കാനാവാതായതോടെ യുവതി തന്നെയാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിന്‍റെ  ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  ഒക്ടോബർ 29 ന് യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും  പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല.

പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാതായതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. 2013 മുതല്‍ പരാതിക്കാരിയായ യുവതി ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി കരാര്‍ ജോലി നോക്കിവരികയായിരുന്നു. ഇവരുടെ മേലുദ്യോഗസ്ഥനായിരുന്നു ഇച്ഛാ റാം യാദവ്.  തന്നോട് സഹകരിച്ചില്ലെങ്കില്‍ ജോലി കളയിക്കുമെന്ന് ഭീഷണിമുഴക്കിയാണ് ഉദ്യോഗസ്ഥന്‍ യുവതിയോട് ലൈംഗിക അതിക്രമം നടന്നതിയത്.

പ്രതീകാത്മക ചിത്രം

തന്‍റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നിന്നാല്‍ ജോലിയില്‍ തുടരാമെന്നും അല്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് ഉദ്യോഗസ്ഥന്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവ ദിവസവും ഉദ്യോഗസ്ഥന്‍ യുവതിയെ ഭീഷണിപ്പെടുത്തി ശേഷം കയറിപ്പിടിക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രതി തന്നെ കയറിപ്പിടിച്ച് ചുംബിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. 

തെളിവു സഹിതം പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതി നല്‍കി ഒരാഴ്ചയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും പരാതിക്കാരി ആരോപിച്ചു.  

 

click me!