Asianet News MalayalamAsianet News Malayalam

ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി, സ്വീകരിച്ച് ഭര്‍ത്താവ്

പ്രദേശത്തെ സ്ഥലക്കച്ചവടക്കാരനും ബ്രോക്കറുമായ കോടീശ്വരന്‍റെ 46 കാരിയായ ഭാര്യയാണ് തന്നേക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവറുടെ ഒപ്പം വീടുവിട്ടിറങ്ങിയത്.

house wife who elope with auto driver returned after 26 days in Indore
Author
Indore, First Published Nov 11, 2021, 6:51 PM IST

ഇന്‍ഡോര്‍: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ(ran away)വീട്ടമ്മ 26 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. തന്നെ ഉപേക്ഷിച്ച് പോയെങ്കിലും തിരികെയെത്തിയ ഭാര്യയെ സ്വീകരിച്ച് കോടീശ്വരനായ ഭര്‍ത്താവ്. ഒക്‌ടോബർ 13നാണ്  മധ്യപ്രദേശിലെ(madhya pradesh) ഖജ്‌റാന മേഖലയിൽ നിന്നും യുവതി(woman) ഭര്‍ത്താവിനെയും(husband) വീട്ടുകാരെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടത്.

പ്രദേശത്തെ സ്ഥലക്കച്ചവടക്കാരനും ബ്രോക്കറുമായ കോടീശ്വരന്‍റെ 46 കാരിയായ ഭാര്യയാണ് തന്നേക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവറുടെ ഒപ്പം വീടുവിട്ടിറങ്ങിയത്. ഏറെ നാളായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഒക്ടോബര്‍ 13ന് വൈകിട്ടാണ് വീട്ടമ്മ വീടുവിട്ടിറങ്ങിയത്. വീട്ടില്‍ നിന്നും 48 ലക്ഷത്തോളം രൂപയമായാണ് ഇരുവരും മുങ്ങിയത്.

ഭാര്യയെ കാണാതായതോടെ വീട്ടിലേയും സമീപ്രദേശത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലായത്.  പണം കൂടാതെ സ്വർണ്ണാഭരണങ്ങളും  ഇവർ  കൊണ്ടുപോയിരുന്നു.  പണവും സ്വര്‍ണ്ണവുമായി ഭാര്യ ഒളിച്ചോടിയെന്ന് മനസിലായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരവെയാണ്  26 ദിവസങ്ങള്‍ക്ക് ശേഷം വീട്ടമ്മ വീട്ടില്‍ തിരിച്ചെത്തിയത്. ഇവർ മടങ്ങിവന്നത് വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയെങ്കിലും പ്രതീക്ഷിച്ച ജീവിതമല്ല യുവതിക്ക് ലഭിച്ചത്. കാമുകനൊപ്പം ആദ്യം പോയത് ഇൻഡോറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വ്യവസായ കേന്ദ്രമായ പിതാംപൂരിലേക്കാണ്. തുടർന്ന്, ജോറ, ഷിർദി, ലോണാവ്‌ല, നാസിക്, വഡോദ്ര, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലായി താമസിച്ച് വരികയായിരുന്നു. ധനിക കുടുംബത്തിന്‍റെ ഭാഗമായിരുന്ന വീട്ടമ്മയ്ക്ക് ഒളിച്ചോടിയുള്ള ജീവിതം ദുസ്സഹമായി. ഇതോടെ ഇവര്‍ ഭര്‍ത്താവിന്‍റെ പക്കലേക്ക് തിരികെയെത്തുകയായിരുന്നു.

തിരികെയെത്തിയ ഭാര്യയെ ഭര്‍ത്താവ് സ്വീകരിച്ചു. അതേസമയം 26 ദിവസം കൊണ്ട് വീട്ടമ്മ കൊണ്ടുപോയ 48 ലക്ഷം രൂപയില്‍ നിന്നും 13 ലക്ഷം രൂപയോളം ചെലവായിരുന്നു. മോഷ്ടിച്ച പണവുമായി ടാക്സി വാടകയ്ക്കെടുത്തായിരുന്നു ഇവരുടെ യാത്രയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ഓട്ടോ ഡ്രൈവര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ചെലവാക്കിയ പണം കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Read More: Crime| വനിതാ ജീവനക്കാരിയെ കയറിപ്പിടിച്ചു, ബലമായി ചുംബിക്കാന്‍ ശ്രമം; യുപിയില്‍ അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios