
തിരുവനന്തപുരം: വർക്കലയിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് അച്ഛൻ്റെ പീഡനത്തിനിരയായത്. വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന ഇയാള്‍ ആദ്യം കുട്ടിയെയും കൂട്ടി ആശുപത്രിയിൽ എത്തി. അവിടെനിന്നും പൊന്മുടി കാണിച്ചു തരാം എന്ന് പറഞ്ഞ് കുട്ടിയേയും കൂട്ടി പോകുകയായിരുന്നു. പൊമ്മുട്ടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിനുള്ളിൽ എത്തിച്ച് പീഡിപ്പിച്ചു. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശയായ പെൺകുട്ടി വീട്ടിലെത്തി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മദ്യപിച്ച് ശേഷം മകളേയും ഭാര്യയേയും ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. 2019ലും ഇയാൾ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി വെറുതെ വിട്ടു. അന്ന് അമ്മയും ബന്ധുക്കളും കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയത്.