
തിരുവനന്തപുരം: നെയ്യാറ്റിൽകരയിൽ ഒൻപതാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ. അരങ്കമുകൾ സ്വദേശിയാണ് അറസ്റ്റിലായത്. കുട്ടിയെയും അമ്മയെയും മർദിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവം പുറത്തറിയുന്നത് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ്. ജെ ജെ ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യലഹരിയിൽ അച്ഛൻ സ്ഥിരം പൂട്ടിയിട്ട് മർദ്ദിക്കാറുണ്ടെന്ന് പതിനാലുകാരി പറഞ്ഞു.
നെയ്യാറ്റിൻകരയിലാണ് 9ാം ക്ലാസുകാരിക്ക് നേരെ അച്ഛൻ്റെ ക്രൂരമര്‍ദ്ദനം. മദ്യപിച്ചുള്ള അച്ചന്‍റെ മര്‍ദ്ദനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച 9ാം ക്ലാസുകാരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്. നെയ്യാറ്റിന്‍കര നെല്ലിമൂട് ഹയര്‍സെക്കന്‍ററി സ്കൂളിലെ 9 ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പിതാവിന്‍റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. സ്ഥിരമായി മദ്യപിച്ച ശേഷം അമ്മയേയും മകളെയും മര്‍ദിക്കും .കഴിഞ്ഞ ശനിയാഴ്ചയും ഇത് ആവര്‍ത്തിച്ചു. മര്‍ദനം ഭയന്ന് റോഡിലേക്ക് ഓടിയ പെണ്‍കുട്ടിയുടെ പിറകെ അച്ഛനും പാഞ്ഞു.
പിന്നീട് തിരികെ വീട്ടിൽ കയറിയ കുട്ടി തറ വൃത്തിയാക്കുന്ന കീടനാശിനി കഴിക്കുകയായിരുന്നു. അച്ഛന്‍റെ മര്‍ദനത്തെക്കുറിച്ച് കുട്ടി ബന്ധുവിന് അയച്ച ഫോണ്‍സന്ദേശവും പുറത്തുവന്നിരുന്നു. കുട്ടിയെ ആദ്യം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നാല് തവണ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ലെന്നായിരുന്നു കുട്ടിയുടെ അമ്മ പറഞ്ഞത്.