ലോറിക്ക് തകരാറുണ്ട്, അടിയിൽ കിടക്കാനാവശ്യപ്പെട്ടു; 4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തു, സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്

Published : Dec 03, 2025, 05:13 PM IST
telengana murder

Synopsis

മാനസിക വെല്ലുവിളി നേരിടുന്ന 37കാരനായ സഹോദരൻ വെങ്കിടേഷിനെയാണ് 30കാരനായ ഇളയ സഹോദരൻ നരേഷ് കൊലപ്പെടുത്തിയത്. നരേഷും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്.

തെലങ്കാന: ഇൻഷുറൻസ് തുകയ്ക്കായി സഹോദരനെ കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ കരീംന​ഗറിലാണ് ക്രൂരസംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 37കാരനായ സഹോദരൻ വെങ്കിടേഷിനെയാണ് 30കാരനായ ഇളയ സഹോദരൻ നരേഷ് കൊലപ്പെടുത്തിയത്. നരേഷും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. നരേഷ് ടിപ്പർ ലോറി ബിസിനസ് നടത്തുന്ന ആളാണ്. ടിപ്പറിന്റെ ഇൻസ്റ്റാൾമെന്റുകൾ അടക്കാൻ കഴിയാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഓഹരി നിക്ഷേപത്തെ തുടർന്നും സാമ്പത്തിക നഷ്ടമുണ്ടായി. 

ഏകദേശം ഒന്നരക്കോടിയിലധികം രൂപ ഇയാൾക്ക് കടമുണ്ടായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് സഹോദരനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക വാങ്ങി കടം വീട്ടാനുള്ള പദ്ധതി രണ്ട് മാസങ്ങൾക്ക് മുമ്പ് നരേഷ് തയ്യാറാക്കിയത്. തുടർന്ന് രണ്ട് മാസത്തിനിടെ സഹോദരന്റെ പേരിൽ പല കമ്പനികളിൽ നിന്നായി 4,14,00,000 രൂപയുടെ ഇൻഷുറൻസ് പോളിസികളെടുത്തു. അതോടൊപ്പം 20 ലക്ഷം രൂപയുടെ സ്വർണവായ്പയും എടുത്തു. അതിന് ശേഷമാണ് കഴിഞ്ഞ 26ാം തീയതി ലോറി തകരാറിലായെന്ന് പറഞ്ഞ് സഹോദരനെ രാത്രിയിൽ വിളിച്ചുവരുത്തിയത്. ലോറിയുടെ അടിയിൽ കിടക്കാൻ സഹോദരനോട് ആവശ്യപ്പെട്ടു. ലോറി കയറ്റി സഹോദരനെ കൊലപ്പെടുത്തി. അപകടമരണം എന്നാണ് പൊലീസിനെയും ഇൻഷുറൻസ് കമ്പനിയെയും നരേഷ് ധരിപ്പിച്ചത്. സ്ഥലത്തെത്തി പരിശോധന നടത്തിയ ലോക്കല്ഡ പൊലീസിനും ഇൻഷുറൻസ് കമ്പനിക്കും സംശയങ്ങൾ തോന്നിയതാണ് സംഭവത്തിൽ വഴിത്തിരിവായത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുകയുടെ ഇൻഷുറൻസ് പോളിസികൾ ഇയാൾ എടുത്തിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. ചോദ്യം ചെയ്യലിൽ നരേഷ് കുറ്റം സമ്മതിച്ചു.

 കൊലപാതകത്തിന് മുമ്പ് 3 പ്രതികളും ചേർന്ന് മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തതായും കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്തത് 3 പേരും ഒരുമിച്ചാണ്. പിടിക്കപ്പെട്ടാൽ 3 പേർക്കും തുല്യ ഉത്തരാദിത്വമുണ്ട് എന്നതടക്കമുള്ള കാര്യങ്ങൾ ഈ വീഡിയോയിലുണ്ടായിരുന്നു. നരേഷിനെയും കൂട്ടാളികളായ 2 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രാകേഷ് എന്നയാൾക്ക് 7 ലക്ഷം രൂപ നരേഷ് നൽകാനുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. കൃത്യത്തിൽ പങ്കാളിയായാൽ 13 ലക്ഷം രൂപ അധികമായി തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കൊലപാതകത്തിൽ പങ്കാളിയാക്കിയതെന്നാണ് നരേഷിന്റെ മൊഴി. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ
ഒരു മാസം ക്വാറി പൂട്ടിച്ച് അഞ്ച് മുട്ടകൾ, കണ്ടെത്തിയത് കൊമ്പൻ മൂങ്ങ കൂട്