വീണ്ടും ദുരഭിമാനക്കൊല, വിവാഹം ജൂണിൽ, യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യാപിതാവ്, ക്രൂരത തമിഴ്നാട് ദിണ്ടി​ഗലിൽ

Published : Oct 13, 2025, 08:34 PM IST
Police line do not cross

Synopsis

കഴിഞ്ഞ ജൂണിൽ ആയിരുന്നു രാമചന്ദ്രനും ആരതിയും തമ്മിലുള്ള വിവാഹം. പ്രബല ജാതിയിൽ പെട്ട ചന്ദ്രൻ വിവാഹത്തെ എതിർത്തിരുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദിണ്ടിഗലിൽ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തി. ക്ഷീരകർഷകൻ ആയ രാമചന്ദ്രൻ (24) ആണ് മരിച്ചത്. രാമചന്ദ്രന്റെ ഭാര്യ ആരതിയുടെ അച്ഛൻ ചന്ദ്രൻ ആണ് വെട്ടിക്കൊന്നത്. കഴിഞ്ഞ ജൂണിൽ ആയിരുന്നു രാമചന്ദ്രനും ആരതിയും തമ്മിലുള്ള വിവാഹം. പ്രബല ജാതിയിൽ പെട്ട ചന്ദ്രൻ വിവാഹത്തെ എതിർത്തിരുന്നു. തുടർന്നാണ് ഇപ്പോൾ ക്രൂരകൊലപാതകം നടന്നിരിക്കുന്നത്. ചന്ദ്രൻ അറസ്റ്റിൽ ആയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്