അച്ഛൻ മകനെ തലയ്ക്കടിച്ച് കൊന്നു, മൃതദേഹം കണ്ടെടുത്തത് കൊക്കയിൽ നിന്ന്

Web Desk   | Asianet News
Published : Mar 16, 2020, 11:18 AM IST
അച്ഛൻ മകനെ തലയ്ക്കടിച്ച് കൊന്നു, മൃതദേഹം കണ്ടെടുത്തത് കൊക്കയിൽ നിന്ന്

Synopsis

വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. മേലുകാവിനടുത്തുള്ള കൊക്കയിൽ നിന്നായിരുന്നു മൃതദേഹം കിട്ടിയത്

കോട്ടയം: മകനെ അച്ഛൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടയം ജില്ലയിലെ പാലാ മേലുകാവിലാണ് സംഭവം. മേലുകാവ് സ്വദേശി ജോൺസണാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ പിതാവ് ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. മേലുകാവിനടുത്തുള്ള കൊക്കയിൽ നിന്നായിരുന്നു മൃതദേഹം കിട്ടിയത്. മകൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ആക്രമണം നടത്താറുണ്ട്. ഇതേ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് അച്ഛൻ പൊലീസിന് മൊഴി നൽകി.
 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും