വാക്കുതര്‍ക്കം: കൊല്ലത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി

Published : Jan 11, 2021, 11:49 AM IST
വാക്കുതര്‍ക്കം: കൊല്ലത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി

Synopsis

  വീട്ടിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ്  അച്ഛനെ മകൻ കൊലപ്പെടുത്തിയത്.

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. അഞ്ചൽ കരുകോൺ കുട്ടിനാട് മടവൂർ കോളനിയിൽ ചരുവിളവീട്ടിൽ രാജപ്പൻ (60) ആണ് കൊല്ലപ്പെട്ടത്.  വീട്ടിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് അച്ഛനെ മകൻ കൊലപ്പെടുത്തിയത്.

അച്ഛനെ കൊലപ്പെടുത്തിയ മകൻ സതീഷിനെയും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം