
ചെന്നൈ : അഭിനയ മോഹവുമായെത്തുന്ന യുവതീയുവാക്കളെ അശ്ലീല ചിത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന സംഘം അറസ്റ്റിൽ. സേലം എടപ്പാടി സ്വദേശിയായ സംവിധായകൻ വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് സൂരമംഗലം പൊലീസിന്‍റെ പിടിയിലായത്. ഇരുമ്പുപാളയം സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സേലത്ത് നിന്നാണ് അശ്ലീല ചിത്ര സംവിധായകനും സഹ സംവിധായികയും അറസ്റ്റിലായത്. മുന്നൂറോളം യുവതികളെയാണ് സംഘം ഇത്തരത്തിൽ കുടുക്കിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
സമൂഹമാധ്യമങ്ങളിലൂടെയുള്ള കാസ്റ്റിംഗ് കോൾ പരസ്യങ്ങളിലൂടെയാണ് അശ്ലീലചിത്ര സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. ഓഡിഷനും കഴിഞ്ഞ് സ്റ്റുഡിയോയിൽ എത്തുമ്പോഴാണ് എടുക്കാൻ പോകുന്നത് അശ്ലീല ചിത്രമാണെന്ന് പലരും മനസിലാക്കുന്നത്. കാസ്റ്റിംഗ് കോൾ കണ്ട് സേലം ട്രാഫിക് സർക്കിളിലെ സ്റ്റുഡിയോയിൽ എത്തിയ പരാതിക്കാരിയോട് പുതിയ സിനിമ ആരംഭിക്കുന്നത് വരെ ഓഫീസിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. മൂന്നു മാസം ജോലി ചെയ്തിട്ടും ശമ്പളം നൽകിയിരുന്നില്ല. സിനിമാമോഹമുള്ളതിനാൽ അതേക്കുറിച്ച് പരാതിപ്പെട്ടില്ല. ഒടുവിൽ ചിത്രീകരണം ആരംഭിക്കുകയാണെന്ന് അറിയിച്ച് സ്റ്റുഡിയോയിൽ എത്തിച്ചു. അവിടെ വെച്ചാണ് അശ്ലീല ചിത്രമാണ് ചിത്രീകരിക്കുന്നതെന്ന് മനസിലായത്. തുടർന്ന് പൊലിസിൽ പരാതി നൽകുകയായിരുന്നു. സംഘത്തിൽ നിന്ന് രക്ഷപ്പെടുക പിന്നീട് അസാധ്യമാണെന്നും പരാതിക്കാരി പറയുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലിസ് നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്ക്, കാമറ, ലാപ് ടോപ്പ് എന്നിവ പിടിച്ചെടുത്തു. മുന്നൂറിൽ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തതായാണ് വിവരം.
പതിനഞ്ചുകാരിയ്ക്ക് നേരെ സ്കൂളിൽ വച്ച് ലൈംഗികാതിക്രമം; പ്യൂൺ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam