കാറില്‍ മറ്റൊരു സ്ത്രീ; തടയാന്‍ ശ്രമിച്ച ഭാര്യയെ ഇടിച്ചിട്ട് സിനിമ നിര്‍മ്മാതാവ്; കേസ് എടുത്തു

Published : Oct 27, 2022, 09:05 AM IST
കാറില്‍ മറ്റൊരു സ്ത്രീ; തടയാന്‍ ശ്രമിച്ച ഭാര്യയെ ഇടിച്ചിട്ട് സിനിമ നിര്‍മ്മാതാവ്; കേസ് എടുത്തു

Synopsis

നിര്‍മ്മാതാവിന്‍റെ കാര്‍ ഭാര്യയെ ഇടിക്കുകയും അവളുടെ കാലുകൾക്കും കൈയ്ക്കും തലയ്ക്കും പരിക്കേൽക്കുകയും ചെയ്തുവെന്ന് പരാതി ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.

മുംബൈ: ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ച സിനിമാ നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. വാഹനത്തിൽ മറ്റൊരു സ്ത്രീയുമായി പോകുന്നത്  ഭാര്യ കണ്ടതിനെ തുടർന്നാണ് സിനിമാ നിർമ്മാതാവ് കമൽ കിഷോർ മിശ്ര തന്റെ ഭാര്യയുടെ മേൽ ഇടിച്ചെന്നാണ് പരാതി

ഒക്ടോബർ 19 ന് അന്ധേരിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ നടന്ന സംഭവത്തിൽ സിനിമാ നിർമ്മാതാവിന്റെ ഭാര്യക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറവായിരുന്നു.

'ദേഹതി ഡിസ്കോ' എന്ന ഹിന്ദി ചിത്രത്തിന്‍റെ നിർമ്മാതാവാണ് മിശ്ര. തന്‍റെ ഭർത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയെന്നും പാർക്കിംഗ് ഏരിയയിൽ കാറിൽ മറ്റൊരു സ്ത്രീയോടൊപ്പം അയാളെ കണ്ടെന്നും ഇത് ചോദ്യം ചെയ്യാന്‍ പോയപ്പോള്‍ കാര്‍ മുന്നോട്ട് എടുത്ത് ഇടിപ്പിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവിന്‍റെ ഭാര്യ  പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നതായി മുംബൈ അംബോലി പോലീസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു.

നിര്‍മ്മാതാവിന്‍റെ കാര്‍ ഭാര്യയെ ഇടിക്കുകയും അവളുടെ കാലുകൾക്കും കൈയ്ക്കും തലയ്ക്കും പരിക്കേൽക്കുകയും ചെയ്തുവെന്ന് പരാതി ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.
 
പരാതിയുടെ അടിസ്ഥാനത്തിൽ, മിശ്രയ്‌ക്കെതിരെ ഐപിസി 279 (അശ്രദ്ധമായ ഡ്രൈവിംഗ്), ഐപിസി 337 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ മുറിവേൽപ്പിക്കുക) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അംബോലി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 

എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി ഭഗീരഥി ഡാമി, ഇവ‍ർക്കൊപ്പമുണ്ടായിരുന്ന പങ്കാളിക്കായി തെരച്ചിൽ

കാന്താരി ബാറിൽ വെടിവച്ചത് ജയിൽ മോചിതനായ ആളും അഭിഭാഷകനും : ഇരുവരും പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ