
മലപ്പുറം : മലപ്പുറത്ത് ഹലാൽ ആട് കച്ചവടമെന്ന പേരിൽ വൻ സാമ്പത്തിക തട്ടിപ്പെന്ന് പരാതി. ആട് ഫാം സംരംഭത്തിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ പൊലീസിനെ സമീപിച്ചു. അരീക്കോട് ഒതായിൽ, ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ സ്ഥാപനം തുടങ്ങിയവർ ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്നാണ് പരാതി. മലപ്പുറം സ്വദേശികളായ കെവി സലീഖ്, അബ്ദുൽ ലത്തീഫ് റിയാസ് ബാബു എന്നിവരാണ് സ്ഥാപനം തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആടുകളെ ഇറക്കുമതി ചെയ്ത് വിവിധ ജില്ലകളിലെത്തിക്കുന്ന ഡീലർമാർ എന്നാണ് ഇവർ പണം നിക്ഷേപിച്ചവരെ വിശ്വസിപ്പിച്ചത്.
സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരിച്ചു
ഓഹരികൾ നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചെന്നു പരാതിക്കാർ പറയുന്നു. ഇത് വിശ്വസിച്ച് നിരവധി പേർ നിക്ഷേപം നടത്തി. തുടക്കത്തിൽ ലാഭംവിഹിതം എന്ന പേരിൽ മാസാമാസം അക്കൌണ്ടിലേക്ക് പണം വന്നെങ്കിലും പിന്നീടിത് നിലച്ചു. നടത്തിപ്പുകാരെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ലെന്നാണ് പണം നഷ്ടമായവർല പരാതിയിൽ പറയുന്നത്. നേരിട്ടും ബാങ്ക് ഇടപാട് വഴിയുമാണ് ആളുകൾ പണം നൽകിയിരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവരെയും ഇവർ തട്ടിപ്പിന് ഇരയാക്കിയെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam