ന്യൂസീലാന്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

By Web TeamFirst Published Mar 22, 2019, 12:58 AM IST
Highlights

ന്യൂസീലാന്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ബന്ധുക്കൾ. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ഭർത്താവിന് കൈമാറിയെന്ന് ബന്ധുക്കൾ അറിയിച്ചു.
 

കൊടുങ്ങല്ലൂര്‍: ന്യൂസീലാന്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ബന്ധുക്കൾ. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ഭർത്താവിന് കൈമാറിയെന്ന് ബന്ധുക്കൾ അറിയിച്ചു.

ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോഴാണ് കാർഷിക വിദ്യാർത്ഥിയായ അൻസി വെടിയേറ്റ് വീണത്. കൂടെയുണ്ടായിരുന്ന ഭർത്താവ് അബ്ദുൾ നാസർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അൻസിക്ക് പരിക്ക് മാത്രമാണുള്ളത് എന്നായിരുന്നു ആദ്യ വിവരമെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. അൻസിയുടെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയായതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം ഭർത്താവിന് വിട്ടുനൽകി. എംബാം ചെയ്ത ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് കരുതുന്നതായി അൻസിയുടെ ചെറിയച്ഛൻ നൗഷാദ് പറഞ്ഞു. നോർക്ക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്നോ നാളെയോ മൃതദേഹം എംബാം ചെയ്യുമെന്നാണ് അറിയുന്നത്. പിന്നീടാണ് നാട്ടിലേക്ക് കൊണ്ടു വരിക .

click me!