
ഹരിപ്പാട്: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ മര്‍ദ്ദിക്കുകയും ഇത് തടയാൻ ശ്രമിച്ച പൊലീസുകാരനെയും തല്ലിയ കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ വടക്കൻ കോയിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചക്കിടെയാണ് എസ്ഐക്ക് ക്രൂരമര്‍ദ്ദനം ഏറ്റത്. പുതിയവിള സ്വദേശികളായ ശംഭു എസ്.ദേവ് (25), ദീപു (21), ദീപക് (25), അനുരാജ് (23), അഖിൽ (21)എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. ശനിയാഴ്ച സന്ധ്യയോടെ പുതിയവിള വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ വേലഞ്ചിറ ജങ്ഷന് വടക്കുഭാഗത്തുവെച്ചാണ് സംഘർഷമുണ്ടായത്. കനകക്കുന്ന് എസ്.ഐ. ശ്രീകാന്ത് എസ്.നായർ, സീനിയർ സി.പി.ഒ. കെ.സി.സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. എസ്.ഐ.യുടെ വലതു കൈയുടെ ഷോൾഡറിനാണ് പരിക്കേറ്റത്. കേസിൽ മൊത്തം 10-പ്രതികളാണുളളത്. മറ്റ് അഞ്ചു പേരെക്കൂടി ഇനി പിടികൂടാനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam