
തിരുവനന്തപുരം: സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെട്ട് ബെവ്ക്കോയിൽ ആക്രമണം. മുട്ടത്തറ ബെവ്ക്കോ ഔട്ട് ലെറ്റിൽ കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സംഘത്തിന്റെ അതിക്രമമുണ്ടായത്. ബെവ്ക്കോ ജീവനക്കാരെ ആക്രമിച്ച സംഘം രണ്ട് കെയ്സ് ബിയറും നശിപ്പിച്ചു. സംഭവത്തിൽ അഞ്ചുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു.യൂസഫ്, ഷാജി, ഷാൻ, അലി അക്ബർ, അസറുദ്ദീൻ എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
കുറഞ്ഞ നിരക്കിലുള്ള മദ്യം നിലവിൽ ബെവ്ക്കോയിൽ ലഭ്യമല്ല. എന്നാൽ മുട്ടത്തറ ഔട്ട് ലെറ്റിലെത്തിയ അഞ്ചംഗ സംഘം സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെട്ടു. മദ്യമില്ലെന്ന് പറഞ്ഞതോടെ പ്രകോപിതരായ സംഘം ഔട്ട് ലെറ്റിനുള്ളിലേക്ക് കയറി ജീവനക്കാരനെ മർദ്ദിച്ച ശേഷം രണ്ടു കെയ്സ് ബിയറും അടിച്ചുപൊട്ടിക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികള്‍ ലഹരിക്കടമികളാണെന്നാണ് പൂന്തുറ പൊലീസ് അറിയിക്കുന്നത്.
ഇടുക്കിയില്‍ പട്ടാപ്പകല്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു; വാഹനം തമിഴ്നാട്ടിലെത്തിയെന്ന് പൊലീസ്
ഇടുക്കി: കുമളി ടൗണിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. ജനസഞ്ചാരം ഏറ്റവും അധികമുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് ശനിയാഴ്ച വൈകുന്നേരത്തോടെ മോഷണം പോയത്. മുരിക്കാശ്ശേരി സ്വദേശി രാജേഷിൻ്റ വാഹനമാണ് മോഷ്ടാക്കള്‍ അടിച്ചെടുത്തത്. സ്കൂട്ടറിപ്പോള്‍ തമിഴ്നാട്ടിലാണെന്ന് ഉള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം കുമിളി - വണ്ടൻമേട് ഭാഗത്തെ റോഡരുകിൽ വാഹനം നിർത്തിയ രാജേഷ് താക്കോൽ എടുക്കാതെ സമീപത്തെ കടയിൽ കയറി. ഈ സമയമാണ് വാഹനവുമായി മോഷ്ടാക്കൾ കടന്നത്. രാജേഷ് പൊലീസിൽ പരാതി നൽകിയതോടെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്കൂട്ടർ തമിഴ്നാട് ഭാഗത്തേക്ക് ഓടിച്ചുപോകുന്നതായി കണ്ടെത്തി. രാജക്കാട് മേഖലയിൽ പ്രമോദ് എന്ന സ്വകാര്യ ചാനൽ ജീവനക്കാരൻ്റ ബൈക്ക് സമാനമായി മോഷണം പോയിരുന്നു.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.