വധശ്രമക്കേസ്, അച്ഛനും മക്കൾക്കും 10 വർഷം കഠിന തടവും പിഴയും

Published : Jun 21, 2022, 03:25 PM IST
വധശ്രമക്കേസ്, അച്ഛനും മക്കൾക്കും 10 വർഷം കഠിന തടവും പിഴയും

Synopsis

2016 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അതിർത്തി തർക്കത്തിൽ ഗോപിനാഥൻ എതിർപക്ഷത്തോടൊപ്പം ചേർന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. 

പാലക്കാട് : അതിർത്തി തർക്കത്തിന്റെ പേരിൽ അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അച്ഛനും മക്കൾക്കും 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പട്ടാമ്പി പേരടിയൂർ കുഞ്ഞാലി വീട്ടിൽ ഏനി മക്കളായ മുസ്തഫ, വഹാബ് എന്നിവരെയാണ് ഒറ്റപ്പാലം കോടതി ശിക്ഷിച്ചത്. പട്ടാമ്പി നെച്ചിക്കാട്ടിൽ ഗോപിനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 2016 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അതിർത്തി തർക്കത്തിൽ ഗോപിനാഥൻ എതിർപക്ഷത്തോടൊപ്പം ചേർന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. 

ഇരിങ്ങാലക്കുട കോടതിയിൽ നാടകീയ സംഭവങ്ങൾ; 48 വർഷം തടവിന് ശിക്ഷിച്ച പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

'പ്രണയ ബന്ധത്തെ ചൊല്ലി പൊലീസ് പീഡിപ്പിക്കുന്നു'; കാസർകോട് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്; താഴെയിറങ്ങി

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്