
ലക്നൌ: അയൽവാസിയുടെ വളർത്തുമൃഗത്തിന്റെ വിസർജനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെടിയേറ്റു. താൻ വാങ്ങിയ മണലിൽ വളർത്തുമൃഗം സ്ഥിരമായി മലമൂത്രവിസർജ്ജനം നടത്തുന്നതിനെ ചൊല്ലി 48 കാരനായ സുക്രംപാലും വളർത്തുമൃഗത്തിന്റെ ഉടമയായ അയൽവാസി ആഷുവും തമ്മിൽ തർക്കമുണ്ടായി. ഇതേ തുടർന്ന് സുക്രംപാലിനെ അഷു വെടിവെക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം നടന്നത്.
ഇരയായ സുക്രംപാൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ടിറ്റായി പോലീസ് സ്റ്റേഷൻ പരിധിയിലെ ടിറ്റാവി ഗ്രാമത്തിൽ തന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപമാണ് സുക്രംപാൽ മണൽ കൂട്ടിയിരുന്നത്.
എന്നാൽ, അയൽവാസിയായ ആഷുവിന്റെ വളർത്തുമൃഗത്തിന്റെ ഈ മണൽക്കൂമ്പാരത്തിൽ മലമൂത്രവിസർജനം നടത്തിയിരുന്നതിനാൽ ഇയാൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് ഇരു കക്ഷികളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. തിങ്കളാഴ്ച വൈകുന്നേരം, സുക്രംപാലിനെ അഷു വെടിവെക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പഞ്ചാബിൽ എഎപി നേതാവിന്റെ മകന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
ഛണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ എഎപി നേതാവിൻ്റെ മകൻ്റെ വെടിയേറ്റ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. പൊലീസ് നോക്കി നിൽക്കെയാണ് വെടിവെപ്പുണ്ടായത്. ഭൂമിയിടപാടിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ഗുരുപ്രതാപ് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. എഎപി കൗൺസിലർ ദൽബീർ കൗറിന്റ മകൻ ചരൺ ദീപ് സിങ് ബാബയാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് സാന്നിധ്യത്തിലായിരുന്നു സംഭവം. ഭൂമിയിടപാടിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഈയടുത്താണ് കൗൺസിലറായ ദൽബീർ കൗർ കോൺഗ്രസ് വിട്ട് ആംആദ്മിപാർട്ടിയിൽ ചേർന്നത്.
Watch: തോക്ക് നിയന്ത്രണത്തിന് നിയമം പാസാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ; കാണാം അമേരിക്ക ഈ ആഴ്ച
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam