'അടിവസ്ത്രത്തിൽ, കാർഡ്ബോഡിൽ, പേസ്റ്റ് രൂപത്തിൽ'; കരിപ്പൂരിൽ അഞ്ചുപേരായി കടത്തിയ 7.5 കിലോ സ്വർണം പിടികൂടി

By Web TeamFirst Published Nov 18, 2021, 12:01 AM IST
Highlights

വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ചു യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി. 3.71 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാർഡ്ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു കടത്തുന്നതിനിടെ ആണ് മൂന്നു പേർ പിടിയിലായത്. 

കരിപ്പൂർ: വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ചു യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി (gold seized ) 3.71 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാർഡ്ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു കടത്തുന്നതിനിടെ ആണ് മൂന്നു പേർ പിടിയിലായത്. 

പേസ്റ്റ് രൂപത്തിലാക്കിയാണ് കാർഡ്ബോർഡിന്റെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ബഷീർ , കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് ഓർക്കാട്ടേരി സ്വദേശി നാസർ എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ആണ്‌ മറ്റു രണ്ട് പേർ പിടിയിലായത്. 

തൃശൂർ വെളുത്തറ സ്വദേശി നിതിൻ ജോർജ് , കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൽ ഖാദർ എന്നിവരാണ് പിടിയിലായത്. കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റാണ് അനധികൃത സ്വർണക്കടത്ത് പിടികൂടിയത്.

Read more: വയനാട്ടില്‍ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്


ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടു, വീടുവിട്ട വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ

തൃശൂർ: ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ ആകാശാണ് മരിച്ചത്. 

14 വയസായിരുന്നു.ഇരിങ്ങാലക്കുട കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കുളത്തിൽ തിരച്ചിൽ നടത്തി. തിരച്ചിലിനൊടുവിൽ കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.

click me!