
മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചുവയസുകാരിയോട്(Minor girl) കൊടും ക്രൂരത. താനെ ജില്ലയിലെ രാംനഗറില്‍ അഞ്ചുവയസുകാരിയെ ചോക്ലേറ്റ് നല്‍കി യുവാവ് പീഡിപ്പിച്ചു(rape). സംഭവത്തില്‍ പ്രദേശവാസിയായ ഇരുപതുകാരനെ പൊലീസ് അറസ്റ്റ്(arrest) ചെയ്തു. നവംബർ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിയെ അയൽവാസിയായ യുവാവ് ചോക്ലേറ്റ് നൽകി ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ശാന്തി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂര പീഡനം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് മാതാപിതാക്കള്‍ വിവരം ചോദിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതോടെ യുാവാവ് ഒളിവില്‍ പോയി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി സെക്ഷൻ 376 പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ യോഗേഷ് ചവാൻ പറഞ്ഞു.
പോക്സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്സോ വകുപ്പിന് പുറമെ ഐപിസി സെക്ഷൻ 376 വകുപ്പും ചേർത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ യോഗേഷ് ചവാൻ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇത്തരത്തില്‍ പ്രതി മറ്റ് പീഡനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam