
അഗർത്തല: അഞ്ച് വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം (Rape) ചെയ്ത 46കാരനെ സ്ത്രീകൾ ചേർന്ന് കെട്ടിയിട്ട് തല്ലിക്കൊന്നു (Beaten to Death). ത്രിപുരയിലെ (Tripura) ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ പരിപാടിക്ക് എത്തിയ അഞ്ച് വയസുകാരിയെ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു. കൊലക്കേസിൽ എട്ട് വർഷത്തെ കഠിന തടവ് പൂർത്തിയാക്കിയയാളാണ് പ്രതി.
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലക്കേസ് പ്രതിയോടൊപ്പമാണ് പെൺകുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഗണ്ഡചെറ-അമർപൂർ ഹൈവേ ഉപരോധിച്ചു.
ഇതനിടെ ബുധനാഴ്ച ഒരു സംഘം സ്ത്രീകൾ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിട്ടു. പ്രതിയെ സ്ത്രീകൾ നിഷ്കരുണം മർദിക്കുന്നതും തുടർന്ന്
ഇയാൾക്ക് ബോധം നഷ്ടപ്പെട്ടതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് സംഭവങ്ങളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam