അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു

Web Desk   | Asianet News
Published : Mar 18, 2022, 06:28 AM ISTUpdated : Mar 18, 2022, 06:44 AM IST
അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു

Synopsis

ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിലെ അഞ്ചുവയസുകാരി ബലാത്സംഗത്തിന് ഇരയായത്. 

അഗര്‍ത്തല: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 46 കാരനെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു. ത്രിപുരയിലാണ് ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാരായ ഒരുകൂട്ടം സ്ത്രീകള്‍ മരത്തിന് കെട്ടിയിട്ട് തല്ലിക്കൊന്നത്. ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിലെ അഞ്ചുവയസുകാരി ബലാത്സംഗത്തിന് ഇരയായത്. അമ്മയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി ഒപ്പം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സമീപത്തെ കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ കളന്നുകളഞ്ഞു. പിന്നീട് കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.

സംഭവത്തിന് പിന്നാലെ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സമരം ചെയ്ത നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തിന് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പിന്നീട് അബോധാവസ്ഥയിലായ ഇയാള്‍, ആശുപത്രിയില്‍ എത്തവെ മരിച്ചു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

'പ്രർത്ഥനയുടെ ഭാഗമാണ് സഹകരിക്കണം': ഓര്‍ത്തഡോക്സ് വൈദികന്‍റെ പീഡനശ്രമത്തില്‍ വെളിപ്പെടുത്തല്‍

 ലൈംഗികാതിക്രമക്കേസിൽ (Sexual Assault Case) പ്രതിയായ വൈദികൻ പോണ്ട്സൺ ജോണിനെതിരെ (Pondson John) ഓർത്തഡോക്സ്‌ സഭ നടപടി. വൈദികനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും മാറ്റി. ഓർത്തഡോക്സ്‌ സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. അതേസമയം പ്രതി പോണ്ട്സൺ ജോണിനെ റിമാൻഡ് ചെയ്തു. 

കൂടൽ ഓർത്തഡോക്സ് വലിയപള്ളി വികാരി പോണ്ട്സൺ ജോൺ ആണ് വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ 12, 13 തീയതികളിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. 

സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടി പഠനത്തിൽ ശ്രദ്ധിക്കാതിരുന്നതിനെ തുടർന്ന് അമ്മയാണ് വൈദികന്റെ അടുത്ത് കൗൺസിലിങ്ങിന് എത്തിച്ചത്. ആദ്യദിവസം വൈദികന്റെ വീട്ടിൽ വച്ചും രണ്ടാം തവണ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പ്രതി കുട്ടിയെ കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശക്കുകയും ചെയ്തുവെന്നാണ് പരാതി. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയോട് പ്രർത്ഥനയുടെ ഭാഗമാണെന്നും സഹകരിക്കണമെന്നും പ്രതി പറഞ്ഞതായും കുട്ടി മൊഴി നൽകി. 

നടന്ന സംഭവങ്ങൾ തൊട്ടടുത്ത ദിവസം പെൺകുട്ടി സുഹൃത്തിനെ അറിയിച്ചു. പിന്നീട് അധ്യാപിക വഴി ചെൽഡ്‍ലൈനെ സമീപിച്ച് പോലീസിൽ പരാതി നൽകി. പത്തനംതിട്ട വനിത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് പുലർച്ചെ കൊടുമൺ ഐക്കാടുള്ള വീട്ടിൽ നിന്നാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്. 

പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി. വൈദികവൃത്തിക്കൊപ്പം ഏറെ നാളായി കൗൺസിലിങ്ങ് നടത്തുന്നയാളാണ് പോണ്ട്സൺ ജോൺ. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് പ്രധാനമായും കൗൺസിലിങ്ങ് കൊടുക്കുന്നത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട കൂടലിൽ കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം