
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതികൾ അടക്കം അഞ്ചു പേർ പിടിയിൽ. എറണാകുളം കാലടി സ്വദേശി അജിൻസാം, അഖിലേഷ് സാബു, ജിതിൻ വർഗീസ്, പൂർണിമ ദിനേഷ്, ശ്രുതി സിദ്ധാർഥ് എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അജിൻസാം പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡനത്തിനു ഇരയാക്കിയത്. കേസിലെ മറ്റ് പ്രതികൾ അജിൻസാമിന്റെ സുഹൃത്തുക്കൾ ആണ്.
കഴിഞ്ഞ 17ന് രാത്രി കാറിൽ കളിയിക്കാവിളയിൽ എത്തിയ അജിൻസാമും സുഹൃത്തുക്കളും പെൺകുട്ടിയെ കൂട്ടികൊണ്ടു പോയി നെയ്യാറ്റിൻകരയിലെ നക്ഷത്ര ഹോട്ടലിൽ എത്തിച്ചു. ഇവിടെ വച്ച് അജിൻസാം പെൺകുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. 18ന് വീടിനു സമീപം പെൺകുട്ടിയെ എത്തിച്ച ശേഷം ഇവർ മടങ്ങി. അടുത്ത ദിവസം മുതൽ അജിൻസാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ പാറശാല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാലടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സമൂഹ മാധ്യമങ്ങളിൽ കൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്ന സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിക്കു സംശയം തോന്നാതിരിക്കാൻ ആണ് സുഹൃത്തുക്കൾ എന്ന വ്യാജേന യുവതികളെ പ്രതി ഒപ്പം കൂട്ടിയതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാഡരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More : 'എത്തിയത് ബൈക്കിൽ, മുങ്ങിയത് ഓട്ടോയിൽ, തൃശ്ശൂരിലേക്ക് കാറിൽ'; മീശ വിനീതും സംഘവും രക്ഷപ്പെട്ട കാർ കണ്ടെത്തി
അതേ സമയം എറണാകുളം ഊന്നുകല്ലിൽ പതിനഞ്ചുകാരിയെ വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭ നിയോഗിച്ച ആഭ്യന്തര സമിതി അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ പെൺകുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പള്ളിക്കമ്മിറ്റി ഭാരവാഹികളില്‍ നിന്നും സമിതി വിവരങ്ങള്‍ തേടും. ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവയുടെ നിർദ്ദേശപ്രകാരമാണ് മൂന്നംഗ സമിതി സംഭത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam