കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടിയുടെ മരണം, ഫ്ലാറ്റ് ഉടമ കസ്റ്റഡിയിൽ 

Published : Aug 03, 2022, 11:27 AM IST
കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടിയുടെ മരണം, ഫ്ലാറ്റ് ഉടമ കസ്റ്റഡിയിൽ 

Synopsis

ഇയാളുടെ ഫ്ലാറ്റിലായിരുന്നു മരിച്ച എട്ടുവയസുകാരി അഹാനയും കുടുംബവും താമസിച്ചിരുന്നത്. 

ബംഗ്ലൂരു : ബംഗ്ലൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയെ കസ്റ്റഡിയിലെടുത്തു. ബെംഗ്ലൂരു സ്വദേശി ശിവപ്രസാദിനെയാണ് ബെംഗ്ലൂരു ഹൈഗ്രൗണ്ട് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫ്ലാറ്റിലായിരുന്നു മരിച്ച എട്ടുവയസുകാരി അഹാനയുടെ കുടുംബം താമസിച്ചിരുന്നത്. 

കഴിഞ്ഞ ദിവസമാണ്  ഫ്ലാറ്റ് വൃത്തിയാക്കുന്നതിനായി അമിതമായ അളവിൽ അടിച്ച കീടനാശിനി ശ്വസിച്ച് പെൺകുട്ടി മരിച്ചത്. വസന്തനഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ഐടി ജീവനക്കാരനായ വിനോദും കുടുംബവും. പെയിന്‍റിങ് ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച വിനോദും ഭാര്യ നിഷയും മകൾ അഹാനയും സ്വദേശമായ കണ്ണൂരിലെ കൂത്തുപറമ്പിലേക്ക് തിരികെ പോയിരുന്നു. തിങ്കളാഴ്ച പുലർച്ചെ തിരിച്ചെത്തി. അറ്റകുറ്റപണി പൂർത്തിയായ ഫ്ലാറ്റിലെത്തി യാത്രാക്ഷീണത്താൽ ഉറങ്ങിയ ഇവർക്ക് രണ്ട് മണിക്കൂർ കഴിഞ്ഞതോടെ തളർച്ച അനുഭവപ്പെട്ടു. 

ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

യത്രാക്ഷീണമെന്നാണ് കരുതിയിരുന്നത്. പിന്നാലെ എട്ട് വയസ്സുള്ള അഹാനയ്ക്ക് ശ്വാസതടസം രൂക്ഷമായി. ഉടനെ സമീപത്തെ ജയിൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷമാണ് വിനോദ് നിഷ ദമ്പതികൾക്ക് മകൾ ജനിച്ചത്. അമ്മ നിഷ ആശുപത്രിയിൽ ചികിത്സയിലാണ്. 

തൊണ്ടിമുതല്‍ മാറ്റിയ സംഭവം:ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈക്കോടതി

വയനാട്ടിൽ കെഎസ്ആർടിസി യാത്രക്കാരി എംഡിഎംഎയുമായി പിടിയിൽ

സുൽത്താൻബത്തേരി: വയനാട്ടിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി എത്തിയ യുവതി പിടിയിൽ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സംഘവും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട്-മൈസൂർ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയിൽ നിന്നും 5.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. 

സംഭവത്തിൽ മേപ്പാടി നെല്ലിമുണ്ട പാറമ്മൽ വീട്ടിൽ പി. റഹീനയെ (27) അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ടിബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, മാനുവൽ ജിംസൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എൻ. ശ്രീജ മോൾ, കെ.കെ. ബാലചന്ദ്രൻ എന്നിവർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം